പാലക്കാട് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ

0

പാലക്കാട് : പാലക്കാട് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ. ശേഖരീപുരം ഇരട്ടത്തെരുവ് ഗ്രാമത്തിലെ പത്തു വയസ്സുകാരിയെയാണ് പൂജാരിയായ ഗോവിന്ദ ഹൗസില്‍ വി വി സുബ്രഹ്മണ്യന്‍ (78)പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ രണ്ടാം തീയതിയായിരുന്നു കേസിനാസ‌്പദമായ സംഭവം നടന്നത്.

ബാലികയെ ഇയാള്‍ പിറകിലൂടെ കടന്നുപിടിക്കുകയായിരുന്നു. കുതറിയോടിയ കുട്ടി വിവരം രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന‌് രക്ഷിതാക്കള്‍ ശിശുക്ഷേമസമിതിയില്‍ പരാതി നല്‍കുകയായിരുന്നു. ശിശുക്ഷേമസമിതി പരാതി പൊലീസിന് കൈമാറുകയും പൊലീസ‌് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പോസ്കോ ചുമത്തി കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ റിമാന്‍ഡിലാണ‌്.

You might also like

-