പാലക്കാട് ഏഴ് വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു

വീടിന് പുറത്ത് നിന്നും 9 മാസം പ്രായമുള്ള ഇളയ കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് അയല്‍വാസി എത്തി കുഞ്ഞുമായി വീടിനകത്ത് കടന്നപ്പോഴാണ് 7 വയസുകാരൻ രക്തം വാർന്ന് മരിച്ച് കിടക്കുന്നത് കണ്ടത്.മാനസിക അസ്വാസ്ഥ്യമുള്ള യുവതി 9 മാസം മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.

0

പാലക്കാട് മണ്ണാര്‍ക്കാടിനടുത്തെ ഭീമനാട് അമ്മ ഏഴ് വയസ്സുള കുട്ടിയെ കുത്തിക്കൊന്നു. മാനസികാസ്വാസ്ഥ്യമുള്ള 36കാരിയാണ് രണ്ടാം ക്ലാസുകാരനായ മകനെ കൊന്നത്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വീടിന് പുറത്ത് നിന്നും 9 മാസം പ്രായമുള്ള ഇളയ കുഞ്ഞിന്റെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് അയല്‍വാസി എത്തി കുഞ്ഞുമായി വീടിനകത്ത് കടന്നപ്പോഴാണ് 7 വയസുകാരൻ രക്തം വാർന്ന് മരിച്ച് കിടക്കുന്നത് കണ്ടത്. മാനസിക അസ്വാസ്ഥ്യമുള്ള യുവതി 9 മാസം മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. തലയ്ക്കു ചെറിയ പരിക്ക് ഉണ്ടെങ്കിലും കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണ്. അഞ്ച് വര്‍ഷമായി പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ മാനസിക രോഗത്തിന് ചികിത്സയിലാണ് യുവതി.

കുട്ടിയുടെ പിതാവ് ആലുവയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ചെയ്യുമ്പോഴും യുവതി വരാന്തയില്‍ തന്നെ കിടക്കുകയായിരുന്നു. വിരലടയാള വിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് പരിശോധന നടത്തി.