പച്ചക്കറി വിലക്കയറ്റം തടയാന്‍ കൃഷി വകുപ്പിന്‍റെ ഇടപെടല്‍

തമിഴ്നാട്, കർണാടക സർക്കാരുകളുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികൾ സംസ്ഥാനത്ത് എത്തിക്കും

0

കേരളത്തിലെ പച്ചക്കറി വിലക്കയറ്റം തടയാന്‍ കൃഷി വകുപ്പിന്‍റെ ഇടപെടല്‍.തമിഴ്നാട്, കർണാടക സർക്കാരുകളുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികൾ സംസ്ഥാനത്ത് എത്തിക്കും. ഇതിന്റെ ഭാഗമായി തമിഴ്നാട്ടില്‍ നിന്നും ആദ്യ ലോഡ് പച്ചക്കറി തിരുവനന്തപുരത്ത് എത്തിച്ചു.

ആദ്യഘട്ടത്തിൽ തമിഴ്നാട്ടിൽ നിന്ന് 20 ടൺ പച്ചക്കറി തിരുവനന്തപുരം ആനയറ ചന്തയിൽ എത്തിച്ചു. ഇത് ഹോർട്ടികോർപ്പ് വഴി തെക്കൻ ജില്ലകളിൽ വിതരണം ചെയ്യും.

-

You might also like

-