നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന് പിന്നിൽ ബൈക്ക് ഇടിച്ച് മൂന്നു പേർ മരിച്ചു

ഓടിക്കൂടിയ നാട്ടുകാർ മൂന്നുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.അരൂർ പൊലീസ് എയ്ഡ്പോസ്റ്റിനു സമീപം പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം

0

ആലപ്പുഴ | നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന് പിന്നിൽ ബൈക്ക് ഇടിച്ച് മൂന്നു പേർ മരിച്ചു. ബൈക്ക് യാത്രികരും അരൂർ സ്വദേശികളുമായ കപ്പലുങ്കൽ ആൽവിൻ (21), കളപ്പുരക്കൽ വെളി കെ.വി.അഭിജിത്ത് (23), ചന്തിർ വടശേരിൽ ബിജോയ് (21) എന്നിവരാണ് മരിച്ചത്.ഇന്ന് വെളുപ്പിനെയാണ് അപകടം ഉണ്ടായത്. സ്കൂൾ ബസിന് അടിയിലേക്ക് ഇടിച്ചുകയറിയ നിലയിലാണ് ബൈക്ക്. ബസിന്‍റെ പിൻഭാഗം തകർന്നിട്ടുണ്ട്. അമിത വേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഓടിക്കൂടിയ നാട്ടുകാർ മൂന്നുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.അരൂർ പൊലീസ് എയ്ഡ്പോസ്റ്റിനു സമീപം പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം. രണ്ടുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽ എത്തിച്ച ശേഷവുമാണ് മരണപെട്ടത്. സുഹൃത്തിന്റെ ഗൃഹപ്രവേശനത്തിൽ പങ്കെടുത്ത ശേഷം ചന്തിരൂരിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം

ദേശീയപാതയിൽ അരൂർ കെൽട്രോൺ ജംക്‌ഷനു സമീപം ഞായറാഴ്ച പുലർച്ചെ ഒരു മണിക്കായിരുന്നു അപകടം. എറണാകുളം കേന്ദ്രീയ വിദ്യാലയത്തിന്റെ സ്കൂൾ ബസിലാണ് ബൈക്കിടിച്ചത്. മൃതദേഹങ്ങൾ ലേക്‌ഷോർ ആശുപത്രി മോർച്ചറിയിൽ.

You might also like

-