തിയേറ്റര്‍ പീഡനക്കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കി

0

മലപ്പുറം :  പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് മൊയ്തീന്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാവിനെ ഉച്ചയോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.എടപ്പാളിലെ സിനിമാ തിയറ്ററില്‍ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കി. പ്രതി മൊയ്തീന്‍കുട്ടി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മക്കും ചങ്ങരംകുളം എസ്‌ഐ കെജെ ബേബിക്കും എതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

മാതാവിനൊപ്പം എടപ്പാളിലെ സിനിമാ തിയറ്ററില്‍ എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് മൊയ്തീന്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാവിനെ ഉച്ചയോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൊയ്തീന്‍ കുട്ടിയുമായുള്ള ബന്ധം ഇവര്‍ സമ്മതിച്ചു. എന്നാല്‍ മകളെ ലൈംഗികമായി ചൂഷണം ചെയ്തതിനെക്കുറിച്ച് അറിയില്ലെന്നാണ് ഇവരുടെ മൊഴി.

ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി ഷാജി വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ കോഴിക്കോട് പറഞ്ഞു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴിയെടുത്ത ശേഷം മഞ്ചേരിയിലെ നിര്‍ഭയ ഹോമിലേക്ക് മാറ്റി.

കഴിഞ്ഞ മാസം 18നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ സഹിതം ചൈല്‍ഡ് ലൈന്‍ ചങ്ങരംകുളം സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും മാധ്യമങ്ങളില്‍ വന്നതിന് ശേഷം ഇന്നലെയാണ് പോലിസ് കേസെടുത്തത്.

You might also like

-