ജ​മ്മു​കാ​ഷ്മീ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി നി​ർ​മ​ൽ സിം​ഗ് രാ​ജി​വ​ച്ചു.

0

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി നി​ർ​മ​ൽ സിം​ഗ് രാ​ജി​വ​ച്ചു. അ​ടു​ത്ത ദി​വ​സം മ​ന്ത്രി​സ​ഭാ പു​ന​സം​ഘ​ട​ന ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ബി​ജെ​പി മ​ന്ത്രി​യാ​യ നി​ർ‌​മ​ൽ സിം​ഗ് രാ​ജി​വ​ച്ച​ത്. നി​യ​മ​സ​ഭാ സ്പീ​ക്ക​ർ ക​വീ​ന്ദ​ർ ഗു​പ്ത ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സാ​ത് ശ​ർ​മ​യും സം​സ്ഥാ​ന നേ​താ​വ് ര​വീ​ന്ദ്ര റ​യ്ന​യും പു​തി​യ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ണ്ടാ​കു​മെ​ന്നും ക​രു​തു​ന്നു.കത്വ കൂ​ട്ട​മാ​ന​ഭം​ഗ കേ​സി​നെ തു​ട​ർ​ന്ന് ര​ണ്ട് മ​ന്ത്രി​മാ​ർ രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പി​ഡി​പി സ​ഖ്യ മ​ന്ത്രി​സ​ഭ​യി​ൽ ഇ​ള​ക്കി പ്ര​തി​ഷ്ട​യ്ക്കു ബി​ജെ​പി ത​യാ​റാ​യി​രി​ക്കു​ന്ന​ത്. മാ​ന​ഭം​ഗ കേ​സി​ലെ പ്ര​തി​ക​ളെ പി​ന്തു​ണ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ബി​ജെ​പി മ​ന്ത്രി​മാ​ർ​ക്ക് രാ​ജി​വ​യ്ക്കേ​ണ്ട​വ​ന്ന​ത്.

You might also like

-