ജീവന്‍ നഷ്ടപ്പെട്ട ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്‌സിന്റെ കുടുംബാംഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കും: ന്യൂയോര്‍ക്ക് ഗവര്‍ണര്‍

കൊറോണ വൈറസിന്റെ വ്യാപനം പ്രതിരോധിക്കുന്നതിനിടയില്‍ കോവിഡ് രോഗ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്‌സ്, (പബ്ലിക് ഹെല്‍ത്ത് വര്‍ക്കേഴ്‌സ്, പോലീസ്, ഫയര്‍ ഫൈറ്റേഴ്‌സ്, ട്രാന്‍സിറ്റ് വര്‍ക്കേഴ്‌സ്, മെഡിക്കോസ് എന്നിവരുടെ കുടുംബാംഗങ്ങള്‍ക്ക് ഡെത്ത് ബെനഫിറ്റ്‌സ് നല്‍കുമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍

0

ന്യൂയോര്‍ക്ക് : കൊറോണ വൈറസിന്റെ വ്യാപനം പ്രതിരോധിക്കുന്നതിനിടയില്‍ കോവിഡ് രോഗ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ഫ്രണ്ട് ലൈന്‍ വര്‍ക്കേഴ്‌സ്, (പബ്ലിക് ഹെല്‍ത്ത് വര്‍ക്കേഴ്‌സ്, പോലീസ്, ഫയര്‍ ഫൈറ്റേഴ്‌സ്, ട്രാന്‍സിറ്റ് വര്‍ക്കേഴ്‌സ്, മെഡിക്കോസ് എന്നിവരുടെ കുടുംബാംഗങ്ങള്‍ക്ക് ഡെത്ത് ബെനഫിറ്റ്‌സ് നല്‍കുമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കുമൊ മേയ് 25 തിങ്കളാഴ്ച പ്രഖ്യാപിച്ചു.

മെമ്മോറിയല്‍ ഡെ ആഘോഷത്തിന്റെ ഭാഗമായി ഗവര്‍ണര്‍ നടത്തിയ ഡെയ്‌ലി ബ്രീഫിങ്ങിലാണ് അനുകൂല്യം നല്‍കുന്ന വിവരം അറിയിച്ചത്. സ്വജീവന്‍ പോലും തൃണവല്‍ക്കരിച്ചു സഹോദരന്റെ ജീവന്‍ സംരക്ഷിക്കുന്നതിനും രോഗികള്‍ക്ക് ആശ്വാസം പകരുന്നതിനും സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് നന്ദി അറിയിക്കുക മാത്രമല്ല. അവരുടെ കുടുംബാംഗങ്ങള്‍ക്ക് അര്‍ഹിക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കേണ്ടത് ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് ഇങ്ങനെയൊരു തീരുമാനമെന്നും ഗവര്‍ണര്‍ പറഞ്ഞു. ന്യൂയോര്‍ക്ക് മേയര്‍ ഡിബ്ലാസിയോ കോവിഡ്–19ല്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് ആനുകൂല്യം നല്‍കുന്നതിനു നിയമ നിര്‍മ്മാണം നടത്തണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

മെമ്മോറിയല്‍ ഡെയില്‍ പാന്‍ഡെമിക്കില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ ഓര്‍മ്മിക്കേണ്ടത് അനിവാര്യമാണെന്നും മേയര്‍ പറഞ്ഞു. ഡെത്ത് ബെനഫിറ്റ്‌സ് നല്‍കുന്നതിനാവശ്യമായ ഫണ്ട് നല്‍കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റ് തയാറാകണമെന്ന് ഗവര്‍ണര്‍ കുമൊ ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കില്‍ മരണ നിരക്ക് തീരെ താഴ്ന്നുവെന്നും ഞായറാഴ്ച (മേയ് 24) 96 പേര്‍ മാത്രമാണ് ഇവിടെ മരിച്ചതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു