ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതു ബി.ജെ.പിയുമായുള്ള ബന്ധമുള്ള ദീപ് സിദ്ദു ?

ബോളിവുഡ് നടന്‍ സണ്ണി ഡിയോളിന്‍റെ അനുയായി കൂടിയായ സിദ്ദ് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ക്യാംപെയിന്‍ സമയത്ത് പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ സീറ്റില്‍ മല്‍സരിക്കുമ്പോള്‍ സജീവമായി തന്നെ കൂടെയുണ്ടായിരുന്നു

0

ഡൽഹി ;ചെങ്കോട്ടയിലെ പതാക ഉയര്‍ത്തലിന് നേതൃത്വം നല്‍കിയത് പഞ്ചാബി താരം ദീപ് സിദ്ദുവാണെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിച്ചു . ഇക്കാര്യം സിദ്ദു തന്നെ പിന്നീട് ഫേസ്ബുക്ക് ലൈവില്‍ സമ്മതിച്ചിരുന്നു. സിദ്ദുവിന് ബിജെപിയുമായുള്ള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പുറത്തുവിട്ടു.പഞ്ചാബി നടനും സാമൂഹിക പ്രവര്‍ത്തകനുമായ ദീപ് സിദ്ദു 2015ല്‍ പുറത്തിറങ്ങിയ രാംത ജോഗി എന്ന സിനിമയിലൂടെയാണ് സിനിമാ കരിയര്‍ ആരംഭിച്ചത്. 1984ല്‍ പഞ്ചാബിലെ മുക്തസാര്‍ ജില്ലയില്‍ ജനിച്ച സിദ്ദു, കിങ് ഫിഷര്‍ മോഡല്‍ ഹണ്ടിലെ വിജയി കൂടിയാണ്. ബോളിവുഡ് നടന്‍ സണ്ണി ഡിയോളിന്‍റെ അനുയായി കൂടിയായ സിദ്ദ് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ക്യാംപെയിന്‍ സമയത്ത് പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ സീറ്റില്‍ മല്‍സരിക്കുമ്പോള്‍ സജീവമായി തന്നെ കൂടെയുണ്ടായിരുന്നു

അതെ സമയം ദീപ് സിദ്ദുവുമായി തനിക്കോ കുടുംബത്തിനോ ബന്ധമില്ലെന്ന് സണ്ണി ഡിയോള്‍ വ്യക്തമാക്കി. ‘ചെങ്കോട്ടയില്‍ നടന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ സങ്കടമുണ്ട്. എനിക്കോ എന്‍റെ കുടുംബത്തിനോ ദീപ് സിദ്ദുവുമായി ബന്ധമില്ലെന്ന് കഴിഞ്ഞ ഡിസംബര്‍ ആറിന് തന്നെ ഞാന്‍ വ്യക്തത വരുത്തിയതാണ്. ജയ് ഹിന്ദ്’; സണ്ണി ഡിയോള്‍ എം.പി ട്വിറ്ററില്‍ കുറിച്ചു.കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ സമര പതാക ഉയര്‍ന്ന സംഭവത്തില്‍ ഏറെ കേട്ട പേരാണ് ദീപ് സിദ്ദു എന്ന പേര്. ചെങ്കോട്ടയിലെ പതാക ഉയര്‍ത്തലിന് നേതൃത്വം നല്‍കിയത് ദീപ് സിദ്ദുവാണെന്ന് കര്‍ഷക സംഘടനകളും ആരോപിച്ചിരുന്നു. സിദ്ദുവിന് ബിജെപിയുമായുള്ള ബന്ധവും ചര്‍ച്ചയായതോടെ ആരാണ് ദീപ് സിദ്ദു എന്ന അന്വേഷണത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ നിരവധി പേര്‍.ബി.ജെ.പി എം.പി സണ്ണി ഡിയോളിന്‍റെ കൂടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടെയും ദീപ് സിദ്ദു നില്‍ക്കുന്ന ഫോട്ടോകളും ഇന്നലത്തെ അക്രമ സംഭവങ്ങളോടെ വൈറലായിട്ടുണ്ട്

അതേസമയം റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ അക്രമത്തില്‍ പൊലീസ് 22 കേസ് ഫയല്‍ ചെയ്തു. അക്രമത്തിൽ 153 പൊലീസുകാർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേർ ഐസിയുവിലാണ്. ചെങ്കോട്ടയിലെ സംഘർഷത്തിലാണ് കൂടുതൽ പൊലീസുകാർക്ക് പരിക്കേറ്റത്. പൊതുമുതല്‍ നശിപ്പിക്കല്‍, ആയുധമുപയോഗിച്ച് പൊലീസുകാരെ ആക്രമിക്കല്‍ തുടങ്ങിയ കേസുകളാണ് പൊലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

എട്ട് ബസ്സുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുകര്‍ബ ചൗക്, ഗാസിപുര്‍, ഡല്‍ഹി ഐടിഒ, സീമാപുരി, നംഗ്ലോയി ടി പോയിന്റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് പൊലീസുകര്‍ക്ക് പരിക്കേറ്റത്. തിക്രിയിലും ഗാസിപുരിലും പ്രതിഷേധക്കാര്‍ ബാരിക്കേഡ് തകര്‍ത്തുവെന്നും പൊലീസ് വ്യക്തമാക്കി.
.