ചുട്ടുപൊള്ളുന്ന കാറിനുള്ളില്‍ 30 മിനിറ്റ് കുട്ടിയെ തനിച്ചാക്കി പോയ അമ്മ അറസ്റ്റില്‍

പുറത്തുചുട്ടു പൊള്ളുന്ന വെയിലില്‍ കാറിനകത്തു ചൂടേറ്റ് അലറി നിലവിളിക്കുന്ന രണ്ടു വയസ്സുള്ള കുട്ടി. ഒടുവില്‍ സംഭവ സ്ഥലത്തു പൊലീസ് എത്തിചേര്‍ന്നു ഡ്രൈവറുടെ വശത്തുള്ള ഗ്ലാസ് പൊട്ടിച്ചു കുട്ടിയെ പുറത്തെടുക്കുമ്പോള്‍ കുട്ടിയുടെ ശരീരതാപനില 102 ഡിഗ്രി.

0

പാംബീച്ച് (ഫ്‌ലോറിഡ) : പുറത്തുചുട്ടു പൊള്ളുന്ന വെയിലില്‍ കാറിനകത്തു ചൂടേറ്റ് അലറി നിലവിളിക്കുന്ന രണ്ടു വയസ്സുള്ള കുട്ടി. ഒടുവില്‍ സംഭവ സ്ഥലത്തു പൊലീസ് എത്തിചേര്‍ന്നു ഡ്രൈവറുടെ വശത്തുള്ള ഗ്ലാസ് പൊട്ടിച്ചു കുട്ടിയെ പുറത്തെടുക്കുമ്പോള്‍ കുട്ടിയുടെ ശരീരതാപനില 102 ഡിഗ്രി.

ജൂലൈ 13 തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. വെല്ലിംഗ്ടണ്‍ ഗ്രീന്‍ ഷോപ്പിങ്ങ് മാളിന്റെ മുന്‍വശത്തുള്ള കാര്‍ പാര്‍ക്കിങ്ങിലാണു കാറില്‍ ഉള്ളില്‍ കരയുന്ന കുട്ടി വഴിയാത്രക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോള്‍ കുട്ടികളുടെ സീറ്റില്‍ ബെല്‍റ്റിട്ട നിലയിലായിരുന്നു കുട്ടി. ഉടനെ തന്നെ ഗ്ലാസ് തകര്‍ത്തു കുട്ടിയെ പൊലീസ് പുറത്തെടുത്തു. പാംബീച്ച് കൗണ്ടി ഫയര്‍ റസ്ക്യു കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കി.

ഇതേ സമയം, ഷോപ്പിങ്ങിന് പോയിരുന്ന കുട്ടിയുടെ മാതാവ് തേമിറസ് മറിയ (32) കാറിനടുത്തെത്തി. പെട്ടെന്ന് കടയില്‍ പോയി വരാമെന്നു കരുതിയാണു കുട്ടിയെ കാറില്‍ ഇരുത്തിയതെന്നു മാതാവ് പറഞ്ഞുവെങ്കിലും പൊലീസ് വിട്ടില്ല. മാതാവിനെ അറസ്റ്റു ചെയ്തു ചൈല്‍ഡ് നെഗ്!ലറ്റിന് കേസ്സെടുത്തു.

കിഡ്‌സ് ആന്റ് കാര്‍സ് ഓര്‍ഗിന്റെ കണക്കനുസരിച്ചു അമേരിക്കയില്‍ 1990 മുതല്‍ 2020 വരെ 940 കുട്ടികളാണ് കാറിലിരുന്നു ചൂടേറ്റ് മരിച്ചിരിക്കുന്നത്. രണ്ടു വയസ്സുള്ള കുട്ടി വാനിലിരുന്നു ചൂടേറ്റു മരിച്ച സംഭവമാണു ഫോര്‍ട്ട് ലോഡര്‍ ഡെയ്‌ലില്‍ നിന്നും ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.