ഗുജറാത്ത് തീരത്തിനടുത്ത് പാക് നാവികസേന വെടിവെപ്പ്, മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു

ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്

0

ഗുജറാത്തിലെ ഇന്ത്യ – പാക് സമുദ്രാതിർത്തിയ്ക്ക് സമീപം മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെ പാകിസ്ഥാന്‍റെ വെടിവെപ്പ്. ജൽപാരി എന്ന ബോട്ടിൽ യാത്ര ചെയ്ത മത്സ്യത്തൊഴിലാളികൾക്കു നേരെയാണ് പാക്കിസ്താന്‍ നാവികസേന വെടിവയ്പ് നടത്തിയത്. ആക്രമണത്തിൽ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഈ ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളെ പാക് സേന തടഞ്ഞുവച്ചിരിക്കുകയാണെന്നും വിവരമുണ്ട്. ഇന്ത്യൻ ബോട്ട് പാക് നാവികസേന പിടിച്ചെടുത്തുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണം സംബന്ധിച്ച്​ ഔദ്യോഗിക സ്​ഥിരീകരണം ഉണ്ടായിട്ടില്ല.

 

You might also like

-