കോന്നിയിൽ ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു.

പത്തനംതിട്ട പ്രമാടം കൈതക്കര സ്വദേശിയായ 16 കാരിയാണ് ആത്മഹത്യ ചെയ്‌തത്‌

0

പത്തനംതിട്ട :കോന്നിയിൽ ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്. പത്തനംതിട്ട പ്രമാടം കൈതക്കര സ്വദേശിയായ 16 കാരിയാണ് ആത്മഹത്യ ചെയ്‌തത്‌.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് പെൺകുട്ടിയെ അയൽവാസി ബലാത്സംഗത്തിന് ഇരയായത് . സംഭവത്തിന് ശേഷം കുട്ടിക്ക് മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. കൂടാതെ പ്ലസ് വൺ വിദ്യാർഥിയായ കുട്ടിക്ക് പരീക്ഷയുടെ സമ്മർദ്ദവും ഉണ്ടായിരുന്നു. കേസിൽ പ്രതിയായ വിഷ്‌ണു റിമാൻഡിൽ കഴിയുകയാണ്

-

You might also like

-