കേരളത്തിൽ ബി ജെ പി അക്കൗണ്ട് തുറക്കില്ല ഉമ്മന് ചാണ്ടി

കേരളത്തിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു

0

തി രുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ലെന്നും ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും ഉമ്മൻ ചാണ്ടി. കേരളത്തിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

ശബരിമല പ്രശ്നം യുഡിഎഫിന്‍റെ സാധ്യതയെ ബാധിക്കില്ലെന്നാണ് ഉമ്മൻ ചാണ്ടി പറയുന്നത്. തെരഞ്ഞെടുപ്പ് ഫലം പിണറായി വിജയൻ സർക്കാരിനുള്ള താക്കീതാകും. നരേന്ദ്രമോദി സർക്കാരിനെതിരെ ജനം വിധിയെഴുതുമെന്നും ഉമ്മൻ ചാണ്ടി വിശദീകരിച്ചു. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കൊപ്പം റോഡ് ഷോയിലും ഉമ്മൻചാണ്ടി പങ്കെടുത്തു