കെ.എസ്.ആര്‍.ടി.സിയില്‍ നിയമനം 1472 പേർക്ക്

0

തിരുവനന്തപുരം :കെ.എസ്.ആര്‍.ടി.സിയില്‍ ഇന്ന് നിയമനം ലഭിച്ചത് 1472 റിസര്‍വ് കണ്ടക്ടര്‍മാര്‍ക്ക്. 45 ദിവസത്തിനുള്ളില്‍ 500 പേര്‍ കൂടി എത്തിയേക്കും. നിരവധി പേര്‍ സമയം നീട്ടി നല്‍കണമെന്ന അപേക്ഷയുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇന്ന് നിയമനം ലഭിച്ച 1472 പേര്‍ ഒരാഴ്ചയ്ക്കുള്ളില്‍ ജോലിയില്‍ പ്രവേശിക്കും.

കണ്ടക്ടര്‍ തസ്തികയിലേക്ക് നിയമന ശുപാര്‍ശ ലഭിച്ച 4051 പേരോട് ഇന്ന് കെഎസ്ആര്‍ടിസി ആസ്ഥാനത്ത് ഹാജരാകണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പകുതിയില്‍ താഴെ ആളുകള്‍ മാത്രമാണ് ഹാജരായത്. ഇന്ന് എത്തിയവര്‍ക്കാണ് നിയമനം നല്‍കിയിരിക്കുന്നത്. എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടത് മൂലമുണ്ടായ പ്രതിസന്ധി ഒഴിവാക്കാനാണ് തിരക്കിട്ട് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. അത് വരെ യാത്രാക്ലേശം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസിക്ക് മറ്റ് വഴികള്‍ ഇല്ല.

header add
You might also like