കാഷ്യു കോർപ്പറേഷന്റെ ഫാക്ടറികൾ ഈ മാസം 26 ന് തുറക്കും

0

കാഷ്യുകോർപ്പറേഷന്റെ ഫാക്ടറികൾ ഈ മാസം 26 ന് തുറക്കും. ചരിത്രത്തിൽ ആദ്യമായി നാടൻ തോട്ടണ്ടി സംഭരിച്ചുകൊണ്ടാണ് കശുവണ്ടി തൊഴിലാളികൾക്ക് തൊഴിൽ നൽകുക.

ഇത് കാഷ്യുകോർപ്പറേഷന്റെ കൊല്ലം അയത്തിൽ ഫാക്ടറി ആറളം അങ്കമാലി, പിസികെ ഫാമുകളിലെ നാടൻ തോട്ടണ്ടിയാണ് മണൽതരികൾ പോലെ പരന്നു കിടക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് പൊതുമേഖലാ സ്ഥാപനങളുടെ കശുമാവ് ഫാമിലെ തോട്ടണ്ടി കാഷ്യുകോർപ്പറേഷനും കാപ്പക്സിനും ലഭിക്കുന്നത്. 150 ഗ്രേഡ് മുതലുള്ള തോട്ടണ്ടിയാണ് കൂടുതലും . ഒരിടവേളക്കു ശേഷം വീണ്ടും അണ്ടി തല്ലുന്നതിന്റെ നാഥം ഈ മാസം 26 മുതൽ മുഴങും.

 

സ്ഥിരമായി കശുവണ്ടി തൊഴിലാളികൾക്ക് തൊഴിൽ നൽകുക എന്ന ഇടതു സർക്കാർ പ്രഖ്യാപിത നയം നടപ്പിലാകുന്നതിന്റെ ഭാഗമായി കശുവണ്ടി സ്വയം പര്യാപ്തത ലക്ഷ്യമിട്ട് ലക്ഷകണക്കിന് കശുമാവിൻ തൈകളാണ് സംസ്ഥാനമെങും വിതരണം ചെയ്തത്.

അടുത്ത മൂന്ന് വർഷം കഴിയുമ്പോൾ കോർപ്പറേഷന് വിദേശ തോട്ടണ്ടിയെ ആശ്രയിക്കാതെ ഫാക്ടറികൾ പ്രവർത്തിപ്പിക്കാനുള്ള നാടൻ തോട്ടണ്ടി അഭ്യന്തരമായി തന്നെ ലഭിക്കും.പൊതുമേഖലാ എസ്റ്റേറ്റുകളിലും ചില സ്വകാര്യ എസ്റ്റേറ്റികളും കശുമാവ് കൃഷി തുടങിയത് ശുഭപ്രതീക്ഷക്ക് വക നൽകുന്നു.

You might also like

-