ഏഴു വയസ്സുള്ള മകന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷം അമ്മ തൂങ്ങിമരിച്ചു

അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ വണ്ടാനം പള്ളിവീട്ടില്‍ മുജീബിന്റെ ഭാര്യ റഹ്‌മത്താണ്(39) മരിച്ചത്.

0

ആലപ്പുഴ: ഏഴു വയസ്സുള്ള മകന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷം അമ്മ തൂങ്ങിമരിച്ചു. വിഷബാധയേറ്റ് മകന്‍ മുസാഫ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ വണ്ടാനം പള്ളിവീട്ടില്‍ മുജീബിന്റെ ഭാര്യ റഹ്‌മത്താണ്(39) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.ഭര്‍ത്താവ് വിട്ടിലില്ലാത്ത സമയത്താണ് ഇളയമകന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയത്. മൂത്തമകള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ മുജീബ് കുട്ടിയെ പുന്നപ്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ആശുപത്രിയില്‍ വെച്ചാണ് മാതാവും വിഷം കഴിച്ചെന്ന വിവരം അറിയുന്നത്.

ഉടന്‍ തന്നെ വീട്ടിലെത്തിയ മുജീബ് അടച്ചിട്ട വാതില്‍ തുറന്ന് അകത്തുചെന്നപ്പോള്‍ കിടപ്പുമുറിയില്‍ റഹ്‌മത്ത് തൂങ്ങിയ നിലയിലായിരുന്നു. സമീപവാസികളുമായി മെഡിക്കല്‍ കോളേജി്ല്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.. കുട്ടിയുടെ സ്ഥിതി ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. പുന്നപ്ര പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.റഹമ്ത്ത് ആത്മഹത്യ പ്രവണതയുള്ളയാണെന്നും എട്ടുകൊല്ലുമായി മാനസിക വിഭ്രാന്തിക്ക് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി

-

You might also like

-