ഇടതു സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപി യും യു ഡി എഫ് വും ശ്രമിക്കുന്നു സര്‍ക്കാരിനുമുകളില്‍ പറക്കാന്‍ ഒരു ഉദ്യോഗസ്ഥനേയും അനുവദിക്കില്ലെന്നും കോടിയേരി

സ്വര്‍ണക്കടത്തില്‍ ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. സ്വര്‍ണം വിട്ടുകിട്ടാന്‍ ഇടപെട്ടിട്ടുളളത് ബിഎംഎസ് നേതാവാണ്

0

തിരുവനന്തപുരം: സര്‍ക്കാരിനെ അസ്ഥീകരിക്കാനുള്ള ഒരു ശ്രമവും അഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സ്വര്‍ണം തീവ്രവാത ബന്ധത്തിനു ഉപയോഗിച്ചിട്ടുണ്ടോ എന്നും കണ്ടെത്തണം. സ്വര്‍ണക്കടത്തില്‍ ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. സ്വര്‍ണം വിട്ടുകിട്ടാന്‍ ഇടപെട്ടിട്ടുളളത് ബിഎംഎസ് നേതാവാണ്. ഇത് വ്യക്തമായ രാഷ്ടീയ ഗൂഢാലോചനയാണ്.സ്വര്‍ണം കണ്ടെത്തിയത് കസ്റ്റംസിന്റെ ധീരമായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസിൽ എല്‍ഡിഎഫ് സര്‍ക്കാരിനും സിപിഎമ്മിനും ഒന്നുംമറച്ചുവയ്ക്കാനില്ലെന്ന്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കസ്റ്റംസും എന്‍ഐഎയും നടത്തുന്ന അന്വേഷണം പഴുതടച്ചതാകണം. നയതന്ത്രപാഴ്സലില്‍ സ്വര്‍ണം പിടിച്ചത് കസ്റ്റംസിന്റെ ധീരമായ നടപടിയെന്നും കോടിയേരി പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസ് മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് തിരിക്കാന്‍ പ്രതിപക്ഷത്തിന്റെ ആസൂത്രിതശ്രമമെന്ന് കോടിയേരി ആരോപിച്ചു. ആരേയും സംരക്ഷിക്കാന്‍ ഉദ്ദേശമില്ലെന്ന് സര്‍ക്കാര്‍ പ്രവര്‍ത്തിയിലൂടെ തെളിയിച്ചു.മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിച്ച നടപടികള്‍ക്ക് സിപിഎമ്മിന്റെ പൂര്‍ണപിന്തുണ. സര്‍ക്കാരിനുപിന്നില്‍ പാര്‍ട്ടിയും ഇടതുമുന്നണിയും ഒറ്റക്കെട്ടായി ഉറച്ചുനില്‍ക്കും. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം വിജയിക്കില്ല. പ്രതിപക്ഷം സമരം തുടരുന്നതിനുപിന്നില്‍ രാഷ്ട്രീയലക്ഷ്യം മാത്രമാണ്. സ്വര്‍ണക്കടത്തുകേസിന് സോളര്‍ കേസുമായി താരതമ്യമില്ലെന്നും കോടിയേരി പറഞ്ഞു.

എം.ശിവശങ്കറിന് സര്‍ക്കാരിന്റെ ഭാഗത്ത് ഒരു സംരക്ഷണവും ലഭിക്കില്ലെന്ന് കോടിയേരി വ്യക്തമാക്കി. ശിവശങ്കറിന്റെ ബന്ധങ്ങളെക്കുറിച്ച് ഇന്റലിജന്‍സ് മുഖ്യമന്ത്രിയെ അറിയിച്ചിട്ടില്ല. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭാവിയില്‍ കരുതല്‍ സ്വീകരിക്കും. സര്‍ക്കാരിനുമുകളില്‍ പറക്കാന്‍ ഒരു ഉദ്യോഗസ്ഥനേയും അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു.