ആലപ്പുഴയിൽ എം ഡി എം എയുമായി പെൺകുട്ടിയടക്കം മൂന്നുപേർ പിടിയിൽ

കണ്ണൂർ കൊളവല്ലൂർ കുണ്ടൻചാലിൽ കുന്നേത്തുപറമ്പ് ഹൃദ്യ(19), ഇടുക്കി കഞ്ഞിക്കുഴി ചുങ്കനാനിൽ വീട്ടില്‍ ആൽബിൻ(21), കോതമംഗലം ഇഞ്ചത്തൊട്ടി വട്ടത്തുണ്ടിൽ നിഖിൽ(20)എന്നിവരാണ് പിടിയിലായത്

0

ആലപ്പുഴ| ആലപ്പുഴയിൽ 11 ഗ്രാം എം ഡി എം എയുമായി പെൺകുട്ടിയടക്കം മൂന്നുപേർ പിടിയിലായി. കണ്ണൂർ കൊളവല്ലൂർ കുണ്ടൻചാലിൽ കുന്നേത്തുപറമ്പ് ഹൃദ്യ(19), ഇടുക്കി കഞ്ഞിക്കുഴി ചുങ്കനാനിൽ വീട്ടില്‍ ആൽബിൻ(21), കോതമംഗലം ഇഞ്ചത്തൊട്ടി വട്ടത്തുണ്ടിൽ നിഖിൽ(20)എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ ഉദ്യോഗസ്ഥർക്ക് നേരെ കാർ ഓടിക്കുകയായിരുന്നു ഇവര്‍. പൊലീസ് സംഘം ഓടി മാറിയതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.

അതേസമയം ഹാഷിഷ് ഓയിലുമായി (Hashish oil) സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ പിടിയിലായി എന്ന വാർത്തയിൽ പരാമർശിക്കപ്പെട്ട വ്യക്തി ‘ഭീഷ്മപർവം’, ‘ഓർമ്മയുണ്ടോ ഈ മുഖം’, ‘ഹൃദയം’ സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ ആണെന്ന വാർത്ത തെറ്റെന്ന് ഫെഫ്ക. പിടിയിലായ ആൽബിൻ ആന്റണി ഈ സിനിമകളിൽ പ്രവർത്തിച്ചു എന്ന് അച്ചടിമാധ്യമം വഴി വന്ന വാർത്തയ്‌ക്കാണ്‌ ഫെഫ്ക ഔദ്യോഗിക പ്രസ്താവന ഇറക്കിയത്.മേൽപ്പറഞ്ഞ സിനിമകളുടെ യഥാർത്ഥ സ്റ്റിൽ ഫോട്ടോഗ്രാഫി ചെയ്തത് ഫെഫ്ക സ്റ്റിൽ ഫോട്ടോഗ്രഫേഴ്സ് യൂണിയൻ അംഗങ്ങളായ ഹാസിഫ് ഹക്കിം, ബിജിത്ത് ധർമടം എന്നിവരാണ്.

‘പിടിയിലായ ആൽബിൻ ആന്റണി ടി ചിത്രങ്ങളുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ അല്ലെന്നു മാത്രമല്ല, ഇയാൾക്ക് സ്റ്റിൽ ഫോട്ടോഗ്രാഫേഴ്സ് യൂണിയനുമായി യാതൊരു ബന്ധവുമില്ല.മാധ്യമങ്ങൾ നൽകിയിട്ടുള്ള തെറ്റായ വാർത്ത മൂലം ടി ചിത്രങ്ങളിൽ പ്രവർത്തിച്ച ഫോട്ടോഗ്രാഫർക്ക് വലിയ അവമതിപ്പ് ഉണ്ടായിട്ടുണ്ട്.,’ എന്ന് ഫെഫ്ക സ്റ്റിൽ ഫോട്ടോഗ്രാഫി യൂണിയന് വേണ്ടി ജനറൽ സെക്രട്ടറി ബെന്നി ആർട്ട്ലൈൻ പ്രസ്താവനയിൽ പറഞ്ഞു.

You might also like

-