അമ്മയ്ക്കും മകൾക്കും ഒരേ സമയം മെഡിക്കൽ ബിരുദം; ജോലിയും ഒന്നിച്ച് ഒരേ ആശുപത്രിയിൽ

കൊറോണ വൈറസ് പിടിമുറുക്കുന്നതിനിടയിൽ രോഗികളെ ശുശ്രൂഷിക്കുക എന്ന മഹത്തായ ദൗത്യം ഏറ്റെടുക്കുവാൻ ഇരുവരും തയാറായിരിക്കുകയാണ്.

0


ലൂസിയാന :- മെഡിക്കൽ സ്കൂളിൽ നിന്നും അമ്മയും മകളും ഒരേ സമയം ഗ്രാജുവേറ്റ് ചെയ്യുകയും ഇരുവർക്കും ഒരേ ആശുപത്രിയിൽ ഡോക്ടർമാരായി നിയമനം ലഭിക്കുകയും ചെയ്ത അപൂർവ ബഹുമതിക്ക് അർഹരായിരിക്കുന്നത് ഡോ.സിൻന്ധ്യ കുട്ജിയും മകൾ ഡോ. ജാസ്മിൻ കുട്ജിയുമാണ്.

ഇരുവരും ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജൂലായ് ഒന്നു മുതൽ ജോലിയിൽ പ്രവേശിക്കും.ജനങ്ങളെ സേവിക്കാൻ ലഭിച്ച അവസരത്തിൽ തങ്ങൾ തികച്ചും സംതൃപ്തരാണെന്ന് ഇരുവരും സന്തോഷം പങ്കുവച്ച് പറഞ്ഞു..


ഡോ. സിൻഡ്യ റയിൻ യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻറ്ഹെൽത്ത് സയൻസിൽ നിന്നും ഡോ. ജാസ്മിൻ ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിനിൽ നിന്നുമാണ് ബിരുദം നേടിയത്.
ഡോ. സിന്ധ്യ ഫാമിലി മെഡിസിനിലും മകൾ ജാസ്മിൻ ജനറൽ സർജറിയിലുമാണ് പ്രാക്ടീസ് ചെയ്യുക.
സിൻഡ്യയ്ക്ക് രണ്ടു വയസുള്ളപ്പോഴായിരുന്നു ഘാനയിൽ നിന്നും അമേരിക്കയിലെത്തുന്നത്. ഡോക്ടറാകണമെന്ന വലിയ താൽപ്പര്യമായിരുന്നു

സിൻഡ്യയ്ക്കുണ്ടായിരുന്നത്.എന്നൽ 23-ാം വയസിൽ സിൻഡ്യ ജാസ്മിനെ ഗർഭം ധരിച്ചു.പ്രസവാനന്തരം പത്തു വർഷത്തോളം അവർ നഴ്സായി ജോലി ചെയ്തു.തുടർന്നാണ് തന്റെ ആഗ്രഹ സാഫല്യത്തിനായി മെഡിക്കൽ സ്കൂളിൽ ചേർന്നത്.ഇതേ സമയം മകളും മെഡിക്കൽ സ്കൂളിൽ ചേർന്നിരുന്നു. ഇരുവരും സ്കൈപ്പിലൂടെയാണ് പഠനം നടത്തിയിരുന്നത്.
കൊറോണ വൈറസ് പിടിമുറുക്കുന്നതിനിടയിൽ രോഗികളെ ശുശ്രൂഷിക്കുക എന്ന മഹത്തായ ദൗത്യം ഏറ്റെടുക്കുവാൻ ഇരുവരും തയാറായിരിക്കുകയാണ്.